കാലം ഓര്‍മയില്ല.
എങ്കിലും സംഭവം അന്ന് രസകരമായിരുന്നു, പക്ഷെ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അല്പം സ്വയം വെറുപ്പും പുശ്ചവും അതിലേറെ തമാശയും തോന്നുന്നു.
സംഭവം ഇതാണ്.
ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ ശിവരാത്രി ഉണ്ടായിരുന്നു,(ഇന്നും ഉണ്ട് പക്ഷെ അന്നത്തെ അത്രയും പകിട്ടില്ല)
അത് ഞങ്ങള്‍ക്ക്, പ്രത്യേകിച്ച് കല്യാണം കഴിക്കാത്ത ചെറുപ്പക്കാരായവര്‍ക്കു ഹരം ആയിരുന്നു.
ശിവരാത്രി മണപ്പുറം അങ്ങ് പുഴയുടെ നടുവിലാണ്, അക്കരെയിക്കരെ കടക്കാന്‍ വള്ളമുണ്ട്.
വള്ളമെന്നു വച്ചാലോ വലിയ വള്ളം.പത്തന്‍പതു പേര്‍ക്ക് സുഖമായി കയറാവുന്ന വള്ളം.
കല്യാണം കഴിക്കാത്ത കല്യാണ പ്രായമായ പിള്ളേര്‍ക്ക് ഈ വള്ളത്തിലെ അക്കരെയിക്കരെ യാത്ര വലിയൊരു സുഖം
പ്രദാനം ചെയ്യും,ആമ്പിള്ളേര്‍ക്കും ഒരു വലിയ പരിധി വരെ പെമ്പിള്ളേര്‍ക്കും.
അതിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്,കൂടെ ഒരു വലിയ അമളിയും.
ശിവരാത്രി പ്രമാണിച്ച് മൂന്നു ദിവസം പരിപാടിയാണ്.ഞങ്ങളുടെ പെണ്ണുകെട്ടാ കമ്പനിയിലേക്ക് അന്നൊരു പുതിയ അതിഥിയെത്തി, രവി. ഞങ്ങളുടെ ഗ്യാങ്ങിലുള്ള സത്യന്റെ ബന്ധുവാണ്. രവി ഞങ്ങളുടെ കൂടെ കൂടിയതിനു ഒരൊറ്റ ഉദ്ദേശമേയുള്ളു, ഇരുപത്തഞ്ചു വയസ്സായ ആ ക്രോണിക് ബാച്ചിലര്‍ ഇതു വരെ ഒരു പെണ്ണിന്റെ മാറില്‍ പിടിച്ചിട്ടു പോലുമില്ല.എന്തൊരു കഷ്ടം.ഇങ്ങനേയും ചെറുപ്പക്കാരോ?
കഷ്ടം കഷ്ടം
എന്നാ അതൊന്നു സാധിച്ചിട്ടുതന്നെ കാര്യം.
അതിനാണ് പാവം രവി ഞങ്ങളുടെ കൂടെ കൂടിയത്, സാധിപ്പിക്കാമെന്ന് ഞങ്ങളും.
അങ്ങനെ പിടിക്കാന്‍ പറ്റിയൊരാളെ കണ്ടെത്തി, കൂടെ വള്ളത്തില്‍ കയറി, ട്രെയിനിങ്ങ് നേരത്തെ തന്നെ കൊടുത്തിരുന്നു.വള്ളത്തില്‍ നല്ല ഇരുട്ടും.
ശേഷം രവിയുടെ ഭാഷയില്‍ത്തന്നെ പറയട്ടേ,(കുട്ടികളും വിവാഹം കഴിക്കാത്തവരും ക്ഷമിക്കുക,ബ്ലോഗ് അടക്കുക)
“ഹെടാവേ, എനിക്കു പേടിയായിരുന്നു,മേല് ഭയങ്കര വിറ.
എന്നാലും നിങ്ങളൊക്കെ അടുത്തുണ്ടല്ലോ എന്ന ധൈര്യത്തില്‍ പതുക്കെ ഒന്നു പിടിച്ചു,
ഹായ്......... നല്ല സുഖം.........,
ഓറഞ്ചില്‍ പിടിക്കുന്ന സുഖം.
എനിക്കു ധൈര്യം വന്നു,
കുറച്ചു കൂടി അമര്‍ത്തി ഒന്നുകൂടി പിടിച്ചു,
അപ്പോഴാണതു സംഭവിച്ചത്.
പിടിച്ച മാറിടം എന്റെ കയ്യിലേക്കു വന്നു.
ഞാന്‍ ഞെട്ടി, വിറച്ചു.........“
അപ്പോള്‍ ആ പെങ്കൊച്ച് പറയുകയാണ്: “അമ്മേ എന്റെ കയ്യിലിരുന്ന ഓറഞ്ചു പൊതി
ആരൊ തട്ടിപ്പറിച്ചമ്മെ“
അപ്പോ അമ്മ: “ഈ ഇരുട്ടത്ത് ആരോടു ചോദിക്കാനാ
നീയതു സൂക്ഷിച്ചു പിടിക്കണ്ടേ?“
നൊ കമന്റ്സ്! കഥ ഇവിടെ അവസാനിക്കുന്നു.
13 March 2010
ഒരു പഴയ ശിവരാത്രികഥ
11 March 2010
ഞാനും സാക്ഷരതാ ക്ലാസും
കാലം 991
എറണാകുളത്ത്, എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി നടക്കുന്ന കാലം.
പാവപ്പെട്ട ഈയുള്ളവനും അതിലൊരു ഭാഗഭാക്കാകുവാനുള്ള ഭാഗ്യം ഉണ്ടായി.
റോള്‍: അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍.
നാലു പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും കൂടിയതാണ് എന്റെ പ്രോജക്റ്റ് ഏരിയ.
പണി വളരെ സിമ്പിള്‍.
ആദ്യം പഞ്ചായത്തുതല കമ്മിറ്റിയുണ്ടാക്കണം,പിന്നെ വാര്‍ഡുതല കമ്മിറ്റിയും.
വാര്‍ഡുകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓരൊ വാര്‍ഡിലേയും നിരക്ഷരരെ കണ്ടെത്തണം,അവരെ പഠിപ്പിക്കാനുള്ള അദ്ധ്യാപകരേയും. അവര്‍ക്കു പരിശീലനം,പിന്നെ ക്ലാസുകള്‍,ശേഷം ബാക്കി കാര്യങ്ങളും.
അങ്ങനെ വാര്‍ഡു കമ്മിറ്റികളായി, നിരക്ഷരരെ കണ്ടെത്തി,
പിന്നെ പ്രചരണപരിപാടികള്‍ ആരംഭിച്ചു.
അതിലൊന്നായിരുന്നു കലാജാധ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ജില്ലാ കളക്റ്ററും ഒത്തൊരുമിച്ച പരിപാടിയായതിനാല്‍
പരിഷത്ത് പരിപാടിക്കായിരുന്നു മുന്തൂക്കം.
ഓരൊ പ്രോജക്റ്റ് ഏരിയക്കും ഒരോ ജാധ.
എന്റെ ജാധയുമായി ഞാന്‍ നടക്കുന്നു,വാര്‍ടുതലം മുതല്‍ അക്ഷരാര്‍ധത്തില്‍തന്നെ ഇളക്കി മറിച്ചു കൊണ്ട്
ആ ജാധയിലുണ്ടായ ഒരനുഭവമാണീ കുറിപ്പിനാധാരം.
ജാധ വളരെ അവികസിതമായിട്ടുള്ള ഒരു വാര്‍ഡില്‍ പരിപാടിയവതരിപ്പിക്കാനെത്തുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള, പ്രത്യേകിച്ചും നിരക്ഷരരായ മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ ഉള്ള വാര്‍ഡ്.
വൈകീട്ട് 3 മണിക്ക് പരിപാടി, ഏതാണ്ട് ആ വാര്‍ഡിലെ മുഴുവന്‍ ആളുകളും പരിപാടി കാണാന്‍ എത്തിയിട്ടുണ്ട്. ബസ് റൂട്ടൂള്ള റോഡ് സൈഡില്‍ ആണ് പരിപാടി അവതരിപ്പിക്കുന്നത്.3.30നു ജാധ എത്തി.എത്തിയ വഴി വാര്‍ഡ് കണ്വീനര്‍ ഇബ്രാഹിം മാഷെ അന്വേഷിക്കുന്നു,പ്രോജക്റ്റ് ഓഫീസര്‍ ആയ ഞാന്‍. ആള്‍ സ്തലത്തില്ല. മുന്‍ കൂട്ടി പ്രചരണം നടത്തി അവതരിപ്പിക്കുന്ന പരിപാടിയാണ്,പ്രചരണത്തിനു മാഷ് മുന്‍പില്‍ ഉണ്ടായിരുന്നതുമാണ്.
പക്ഷെ മാഷ് ഇല്ല.
ഏതായാലും പരിപാടി തുടങ്ങി.
ഗംഭീര പരിപാടി,ജനം കയ്യും മെയ്യും മറന്ന് ആസ്വദിക്കുന്നു, അങ്ങനെ അവസാന പരിപാടിയായി, അതും കഴിഞ്ഞു ദേശീയ ഗാനം പാടാന്‍ തുടങ്ങുമ്പോള്‍ മാഷതാ ഒരു ബസില്‍ വന്നിറങ്ങുന്നു.
ഉടനെ ഞാന്‍ കേറി മൈക്കിലൂടെ ഒരനൌണ്‍സ്മെന്റ് “ അടുത്തതായി ക്രുതജ്ഞത രേഖപ്പെടുത്താന്‍ കണ്വീനറെ ക്ഷണിച്ചു കോള്ളൂന്നു”
മാഷക്ക് ഒരു സംശയവുമില്ല, കയ്യിലിരുന്ന മത്തിയുടെ പൊതി അടുത്ത ആളെ ഏല്‍പ്പിച്ച് മാഷ് മൈക്ക് കൈക്കലാക്കുന്നു, വളരെ ഗൌരവത്തോടുകൂടി പറയുന്നു:
“ സുഹ്രുത്തുക്കളെ, ഞാന്‍ ആദ്യാവസാനം ഈ പരിപാടി കണ്ടു നില്‍ക്കുകയായിരുന്നു, ഔ എന്തൊരു നല്ല പരിപാടി,ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പറ്റിയ ഇത്രേം നല്ല പരിപാടി എന്തു കൊണ്ട് വൈകിപ്പോയി എന്നാണ് ഞാന്‍ വിചാരിക്കുന്നത്.---------“
ഇത്രയും മാത്രമേ എനിക്ക് കേള്‍ക്കാന്‍ പറ്റിയുള്ളു, അപ്പോഴേക്കും ഞാന്‍ ബോധം കെട്ടു വീണു പോയി.
08 March 2010
ഒരു തെറ്റു തിരുത്തല്‍ കധ.
അന്ത കാലം.
എന്നു വച്ചാല്‍ 985കള്‍.
ഞാനൊരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ധനായി
വടക്കൊരു സ്താപനത്തില്‍ ചേരുന്നു,തന്നെ തന്നെ സര്‍ക്കാര്‍ തന്നെ.
തന്നെയുമല്ല നല്ല നല്ല കുരുപ്പുകളെ വിദ്യ അഭ്യസിപ്പിച്ച് കണ്ണു തെളിയിക്കുന്ന്
സ്താപനം തന്നെ!
വെറും വിദ്യ മാത്രമല്ല, സാങ്കേതീക വിദ്യ.
ഞാനൊ അവിടത്തെ പണിശാലയിലെ പണികള്‍ കുരുന്നു(കുരുപ്പു)കളെ
അഭ്യസിപ്പിക്കേണ്ട അഭ്യാസിയും.
കിര്‍ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര് കിര്‍ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
പേടിക്കണ്ട, കാലം ഞെങ്ങി ഞെരുങ്ങി കടന്നു പോകുന്ന ഒച്ചയാണ്.
അങ്ങനെ പോകെ പോകെ ഞാനും ആ മെഷീനിന്റെ തുരുമ്പു പിടിച്ച ഭാഗമായി മാറി.
അങ്ങനെ കാലം കഴിഞ്ഞാറെ, ഒരു നാള്‍ കുരുന്നു(കുരുപ്പു)കള്‍ അഭ്യാസത്തിനു വന്നു,പാഠം തുടങ്ങി.
നമുക്ക് അഭ്യസിപ്പിക്കുക എന്നല്ലാതെ വേറെ പണിയില്ലല്ലോ!
ക്ടാങ്ങ മേശേന്റെ മേളിലു വച്ചിട്ട് പോയ പുസ്ത്താങ്ങ എടുത്ത് ഞാന്‍ വായന്‍ തുടങ്ങി
(എങ്ങനേം വൈന്നേരാക്കണാല്ല)
അപ്പൊ മലയാളം ബുക്ക് കിട്ടി,
വായനേം തൊടങ്ങി
പാവം മലയാളം ടീച്ചര്‍ കുത്തിയിരുന്ന് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
അതിനു മാത്രം തെറ്റുകളും ഉണ്ട്,തെറ്റുകളുടെ അയ്യരു കളി.
പാവം ടീച്ചര്‍ അവസാനം ഒരു കമന്റും എയ്തീക്കണ്
“അക്ഷര തെറ്റുകള്‍ കൂടുന്നു,വളരെ മേശം.”
06 March 2010
വല്യമാണി,കുഞ്ഞൂമാണി
കഴിഞ്ഞ ബ്ലോഗില്‍ ഞാനെന്റെ പൊന്നു ഭാര്യാമണിയുടെ കൊട്ടാരത്തെക്കുറിച്ച് പ്രസ്താവിക്കുകയുണ്ടായല്ലൊ. വൈക്കം തലയോലപ്പറമ്പ് റൂട്ടില്‍ അമ്പലത്തിനു മുന്നില്‍ ബസിറങ്ങി അമ്പലത്തിനു പിറകിലെ കടത്തു കടന്ന് അര കി.മി.നടന്നാല്‍ എന്റെ ഭാര്യാമണിയുടെ കൊട്ടാരം. രാത്രി ലൈറ്റ് ഓണ്‍ ചെയ്തിട്ട് കത്തൂന്നുണ്ടൊ എന്നു വിളക്കു കത്തീച്ചു നോക്കണം ആ നാട്ടില്‍.( ഇന്നു കാര്യങ്ങള്‍ ആകെ മാറിപോയി. ആദ്യമായി ആ ദ്വീപിലേക്കൊരു പാലം വന്നു. മുന്‍പ് കടത്തുകാരന്‍ അറിയാതെ കാറ്റു പോലും അങ്ങോട്ടു കടക്കുകയില്ലായിരുന്നു. അയാളുടെ ഇന്റര്‍വ്യു കഴിഞ്ഞാണ് എന്നെപ്പോലും പെണ്ണു കാണാന്‍ അങ്ങോട്ട് കടത്തി വിട്ടത്. രണ്ടാമത് ആ ദ്വീപില്‍ ഭൂമിക്കടിയില്‍ നല്ല കരമണലുണ്ടെന്ന് ആരോ കണ്ടു പിടിച്ചു. അതോടെ ആ ദ്വീപ് മണല്‍ മാഫിയയുടെ കയ്യിലാവുകയും ഇപ്പോള്‍ ആ ദ്വീപ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്.)
അതല്ല ഞാന്‍ പറഞ്ഞുവന്ന കാര്യം. അക്കരെയിക്കരെ ആളുകളെ കടത്തിറക്കാന്‍ അവിടെ ഒരു കടത്തുകാരന്‍ ഉണ്ട്. പേര് ഞാന്‍ ചെല്ലുമ്പോള്‍ കുഞ്ഞുമാണി. അതെന്താ അങ്ങനെയെന്നു ചോദിച്ചപ്പോള്‍ നേരത്തെ അച്ചനായിരുന്നു കടത്തുകാരന്‍ ,പേര്‍ മാണി. ഇടക്കു മകനും ഇടക്കച്ചനും വന്നിരുന്നതുകൊണ്ട് വല്യമാണിയും കുഞ്ഞുമാണിയുമായി. ഞാന്‍ ചെല്ലുമ്പോള്‍ കുഞ്ഞുമാണിയാണ് കടത്തുകാരന്‍.
അച്ചന്‍ വല്യമാണിക്കൊരു കുഴപ്പമുണ്ടായിരുന്നു. വേനല്‍ക്കാലമായാല്‍ അക്കരെയിക്കരെ കടത്തിറക്കുമ്പോള്‍ മുട്ടിനു വെള്ളത്തില്‍ യാത്രക്കാരെ ഇറക്കിവിടും. പാന്റും മുണ്ടും സാരിയും ഒക്കെ ചെരിച്ചു കേറ്റി ആളുകള്‍ നടക്കുന്നതുകാണാന്‍ അയാള്‍ക്കൊരു രസം. ചിലര്‍ സങ്കടപ്പെടും,ചിലര്‍ തിരിഞ്ഞുനിന്നു ചീത്ത പറയും,ചിലര്‍ തെറി പറയും. എന്തായാലും വല്യമാണിക്ക് പണ്ടു മത്തായി പറഞ്ഞതു പോലാ!
കാലം പുഴയിലെ വെള്ളം പോലെ മുന്നോട്ടോഴുകിക്കൊണ്ടിരുന്നു. കുഞ്ഞൂമാണി വളര്‍ന്നു വലുതായി,വല്യമാണി അതനുസരിച്ച് പുറകോട്ടൂം പോയി. വയസ്സനായി,ക്ഷീണിച്ചു,രോഗിയായി,അവസാനം മരണക്കിടക്കയിലായി. മരണ സമയം ഒരെ ഒരു കാര്യം മാത്രമെ വല്യമാണി കുഞ്ഞൂമാണിയോടു പറഞ്ഞൊള്ളു.” മകനെ കുഞ്ഞെ, നിനക്കറിയാമല്ലൊ ഈ നാട്ടുകാരെല്ലാം എന്നോടു ദേഷ്യത്തിലാണെന്നു. മുട്ടിനു വെള്ളത്തിലറക്കിയതിനു നാട്ടുകാര്‍ പലരും എന്നെ കൈ വയ്ക്കുക കൂടി ചെയ്തിട്ടുണ്ട്. അന്നതൊരു രസമായിരുന്നു. പക്ഷെ ഇന്നു ഞാന്‍ അറിയുന്നു, ആ ഒറ്റ കാരണം കൊണ്ടുതന്നെ എന്റെ സ്താനം നരകത്തിലാണെന്നു. അവിടെന്നു കരകയറാന്‍ എന്റെ മോനെ ഒരൊറ്റ വഴിയെയുള്ളു. ഇനി നീയാണ് എന്റെ അവകാശി. നീയായിട്ടു വേണം എന്റെ ദുഷ്പേരു മാറ്റാന്‍”.കഷ്ടമെന്നു പറയട്ടെ,വളരെ ബുദ്ധിമുട്ടി ഈ വാക്കുകള്‍ പറഞ്ഞു കഴിഞ്ഞതും വല്യമാണിയുടെ മുഖം ഒരു വശം ചെരിഞ്ഞു വീഴുകയും അതോടെ മരിക്കുകയും ചെയ്തു.
മകന്‍ കൂഞ്ഞുമാണി വളരെ ദുഖത്തോടെ കുറച്ചുനാള്‍ കഴിച്ചു കൂട്ടുകയും പിന്നീട് നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കടത്തു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
അച്ഛന്റെ ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് കുഞ്ഞൂമാണി വള്ളത്തില്‍ കയറി കഴുക്കോല്‍ കയ്യിലെടുത്തപ്പോള്‍ പെട്ടേന്നോര്‍ത്തതു മരണ സമയത്തെ അച്ചന്റെ വാക്കുകളാണ്. “മകനെ ഇനി നീയായിട്ടൂ വേണം എന്റെ ദുഷ്പേരു മാറ്റാന്‍”. മാണി വള്ളത്തിലുള്ളവരെ ഒന്നു സൂക്ഷിച്ചു നോക്കി,അന്നേരം അദ്ദേഹത്തിന്റെ ചെം ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നെന്നും ഇല്ലെന്നും പിന്നീട് പ്രസ്താവനയുണ്ടായി.
ഏതായാലും അക്കരക്കു പോയ വളളം ഏതാണ്ട് അരക്കു വെള്ളത്തില്‍ എത്തിയപ്പോള്‍ വള്ളം നിറുത്തൂകയും “ആ എല്ലാവരും ഇറങ്ങിക്കോ “ എന്നൊരു ഉത്തരവ് അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തു. “മാണി,എടാ, ശെട നീയെന്താ ഈ കാണിച്ചെ , ദുഷ്ടാ “ എന്നെല്ലാ മുള്ള ആക്രോശങ്ങള്‍ പലരില്‍ നിന്നും ഉണ്ടായിട്ടൂം അദ്ദേഹം അക്ഷോഭ്യനായി നിലകൊണ്ടു.
നിവറ്ത്തിയില്ലാതെ തുണി(ധരിച്ചിരിക്കുന്ന ഏതു വസ്ത്രത്തിനും ഗ്രാമീണഭാഷയില്‍ ഇങ്ങനീം പറയും) അര വരെ പൊക്കി ആണും പെണ്ണും നടന്നു നീങ്ങൂന്നതു കാണാത്തഭാവത്തില്‍ കുഞ്ഞ് നിലകൊണ്ടേന്നാണു ഗ്രാമത്തിലെ ചരിത്രകാരന്‍ പിന്നീടു പ്രസ്താവിച്ചതു. തന്നെയുമല്ല നടന്നു പോകുന്ന ജനം ഇങ്ങനെ പിറുപിറുക്കുകയും ചെയ്തത്രേ. “ആ തന്ത ഇതൊക്കെയാണെങ്കിലും എത്ര നല്ലവന്‍, അരക്കു വെള്ളം വരെ എത്തീക്കുമായിരുന്നു. എന്നാല്‍ മോനാണ് ദുഷ്ടന്‍”
മരിച്ചു പോയ വല്യമാണി സ്വര്‍ഗത്തിള്ലേക്ക് പതുക്കെ കയറിപ്പോകുന്നത് കണ്ടവരുണ്ടത്രെ!!
03 March 2010
ദേവിയും പിന്നെ ഞാനും
കാലം തൊണ്ണൂറ് തൊണ്ണൂറ്റഞ്ച്.
അന്നൊരു ദിവസം.
ഭാര്യയും മകനുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴേ വൈകി.
ആലപ്പുഴയില്‍ ഒരു കല്യാണത്തിനു പോകണം.കല്യാണം പിറ്റേന്നാണ്. എന്നാലും ബന്ധം വച്ച് തലേന്നെ ചെന്നു കൂടണം, മാത്രമല്ല കല്യാണ വീട്ടില്‍ കൂട്ടുകാര്‍ ഉണ്ടാവുകയും ചെയ്യും.
ഭാര്യാ ബന്ധുവിന്റെ വീടായതു കൊണ്ട് അവള്‍ അവളുടെ ആളുകളുമായി കറങ്ങി നിന്നോളും,നമുക്ക് വലിയ ശല്യമുണ്ടാവുകയും ഇല്ല.
കുശി തന്നെ, അതാണ് എന്റെ ഉന്നം.
വീട്ടില്‍ നിന്നും പുറപ്പെട്ടതേ വൈകി,പോരുന്ന വഴി അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ കയറുകയും ചെയ്തു. അങ്ങനെയും കുറെ നേരം വൈകുകയും ചെയ്തു.
അങ്ങനെ വണ്ടി ഓടിച്ചു വരികയാണ്.
അപ്പോള്‍ പൊണ്ടാട്ടി ശൊന്നാച്ച്, “ചേട്ട നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും വീടു വഴിയല്ലെ പോകുന്നത്, അവിടെ കിടന്നിട്ട് രാവിലെ ഇവിടന്ന് കല്യാണത്തിനു പോകാം.“ എനിക്കും ഐഡിയ കൊള്ളാമെന്നു തോന്നി.
കാരണം പാട്ട അമ്പാസിഡര്‍ കാര്‍ (അന്നത്തെ രാജകീയ വാഹനം,മറ്റഡോര്‍ എന്‍ജിന്‍അമ്പാസിഡര്‍,എ.സി ഇല്ലെന്നു മാത്രം).ചവിട്ടിയാല്‍ (ആക്സിലരേറ്റര്‍) നീങ്ങില്ല, ഹെഡ് ലൈറ്റിനു തെളിച്ചമില്ല, (പഴയ കാറും കാലവും). “ആ ശരി, ശരി, ഞാന്‍ താലപര്യമില്ലാത്ത രീതിയില്‍ മൂളി. ( അവള്‍ക്കറിയാം ഞാന്‍ സ്മാള്‍ അടിക്കാനാ പോകുന്നതഎന്ന്, അതത്ര വലിയ കാര്യമല്ല എന്ന് അവള്‍ക്ക് തോന്നുകയും വേണം എന്റെ അടി നടക്കുകയും വേണം എന്നു ഞാനും മനസ്സില്‍ കണ്ടു.)
അങ്ങനെ രാത്രി ഒരു ഒന്‍പതു മണിയായിട്ടുണ്ടാകും,
വണ്ടി അവളുടെ സ്റ്റോപ് എത്തി ഒതുക്കി നിറുത്തി.
ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഭാര്യാമണി ഒരു കടും ചുവപ്പു കളര്‍ പട്ടു സാരിയും ചുറ്റിയാണ് ഇറങ്ങിയത്. ഇതെന്തോന്നെടി എന്നു ഞാന്‍ തമാശക്കു ചോദിക്കുകയും ചെയ്തിരുന്നു.
ഒരു കാര്യം കൂടി.വൈക്കം തലയോലപ്പറമ്പ് റൂട്ടില്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഒരു ഭഗവതിയുടെ ക്ഷേത്രമുണ്ട് പുഴയുടെ കരയില്‍. ആ അമ്പലത്തിനു പുറകിലെ കടത്തു കടന്ന് ഏതാണ്ട് അര കിമി നടക്കണം ഭാര്യാമണിയുടെ കൊട്ടാരത്തിലെത്താന്‍. രാത്രി ലൈറ്റിട്ടിട്ട് കത്തുന്നുണ്ടോ എന്നു മണ്ണെണ്ണ വിളക്കു കത്തിച്ചു നോക്കണം. അത്ര വോള്‍ടേജാണ് . അതാണ് ഭാര്യാ മണിയുടെ സാമ്രാജ്യം.
അതു പോട്ടെ ഞാന്‍ വണ്ടി നിറുത്തി
പുറത്തിറങ്ങി ഒരു സിഗററ്റ് കത്തിച്ചു. എന്നിട്ട് പൊണ്ടാട്ടിയോടു കടവില്‍ പോയി വള്ളമുണ്ടോന്നു നോക്കി വരാന്‍ പറഞ്ഞു.
നാടല്ലെ അവള്‍ക്കു ഭയങ്കര ധൈര്യം. “അതുവേണ്ട ദേ ആല്‍ത്തറയില്‍ ആളിരിക്കുന്നതു കണ്ടോ, അവരോടൂ ചോദിച്ചിട്ടു വരാം“ എന്നു പറഞ്ഞ് അവള്‍ നടന്നു,
വലിയ വെളിച്ചമില്ലാത്തതു കൊണ്ട് ഞാനതു നോക്കിനിന്നു.
പതുക്കെ പതുക്കെ അതന്റെ ശ്രദ്ധയില്‍ വന്നു!!, ആലിന്‍ ചുവട്ടില്‍ തമാശ പറഞ്ഞിരുന്നവരുടെ സംസാരം പതുക്കെ പതുക്കെ നില്‍ക്കുന്നു, അവര്‍ അവള്‍ അടുത്തു ചെല്ലുന്നതനുസരിച്ച്
പതുക്കെ
പതുക്കെ എണീറ്റു നില്‍ക്കാന്‍ തുടങ്ങി.
പിന്നെയും അവള്‍ അടുത്തേക്കു ചെല്ലുന്നതു കണ്ട്
ഒരു നിമിഷം!
എന്റമ്മോ എന്ന വിളിയോടെ അവര്‍ പലവഴിക്കു ഓടാന്‍ തുടങ്ങി. ഭാര്യയാണെങ്കിലോ ആകെ പേടിച്ച് തിരിച്ചെന്റെ അടുത്തേക്കും ഓടി ഞാനങ്ങോട്ടും.
ഏതായാലും ഞാനവളെ ആശ്വസിപ്പിച്ച് വണ്ടിയില്‍ കയറ്റി ഒറ്റ വിടല്‍. പിന്നെ ആലപ്പുഴ കല്യാണ വീടെത്തിയിട്ടെ വണ്ടി നിറുത്തിയോള്ളു,ഭാര്യയും ഞാനും എന്തെങ്കിലും സംസാരിക്കാനും ആ സമയം എടുത്തു. ( ആലോചന ടെന്‍ഷന്‍ എന്നൊക്കെ പരഞ്ഞ് അഞ്ചു സിഗററ്റ് ആ സമയം കൊണ്ടു ഞാന്‍ വലിച്ചു എന്നതു വേറെ കാര്യം.)
കല്യാണ വീട്ടിലെത്തീയപ്പോള്‍ ഭാര്യാവീട്ടൂകാര്‍ മുഴുവന്‍ അവിടെ നേരത്തെ എത്തിയിട്ടുണ്ട്. അവരോട് കാര്യം മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അമ്മയിയമ്മയുടെ കമന്റ്. “അയ്യോടി നീ ദേവിയായോ.”
എന്നിട്ടാണ് കധ പറയുന്നത്. റോഡ് സൈഡില്‍ ഞങ്ങള്‍ വണ്ടി നിറുത്തിയ ദേവിയെ കാണാന്‍ കൊടുങ്ങല്ലൂരമ്മ ആയിടക്ക് വരാറുണ്ടത്രെ!. അവരു വകയില്‍ ചേടത്തി അനിയത്തി മാരാണത്രെ. ആ അഭ്യൂഹം ശക്തമായിട്ടു നില നില്‍ക്കുമ്പോളാണ് എന്റെ ഭാര്യ രാത്രി അസമയത്ത് ചുവന്ന പട്ടൂമുടുത്തു ചെല്ലുന്നത്, ദേവി വഴി ചോദിക്കാന്‍ ചെന്നതാണെന്നറിയാത്ത നാട്ടുകാര്‍ നാലുകാലും പറിച്ച് ഓടിയതില്‍ വല്ല അല്‍ഭുതവുമുണ്ടോ?
കയറ്റിയ
02 March 2010
ജോര്‍ജിന്റെ മരണം- ഒരു നുറുങ്ങു കധ
അന്നൊരു ഞായറാഴ്ചയായിരുന്നു. അവധിയാണല്ലൊ,തിരക്കില്ലല്ലോ എന്നു കരുതി കിടക്കാന്‍വൈകി.രാവിലെ,അതിരാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങീ.എടീ ഭാര്യേ ഒന്നെടുത്തുനോക്കടീന്നു പറഞ്ഞിട്ടും പുതപ്പിനടിയില്‍ കിടന്നവള്‍ കിണുങ്ങി
എന്തു ചെയ്യാന്‍ എന്റെ തലേവിധി. സില്‍ക് സ്മിതയെ വരെ കെട്ടാന്‍ ഞാന്‍ സന്നദ്ധനായിരുന്നു,പക്ഷെഇനി പറഞ്ഞിട്ടെന്താ കാര്യം സില്‍കിനറിയമായിരുന്നില്ലല്ലൊ എന്റെ ആഗ്രഹം.
ഫൊണ്‍ പിന്നേയും അടിച്ചു കൊണ്ടേയിരിക്കുന്നു.
പുതപ്പിനടിയില്‍ നിന്നും പുറത്തു വന്നപ്പോള്‍ നല്ല തണുപ്പ്, പാവം ഭാര്യ വെറുതെയല്ല ചിണൂങ്ങിയത്.
ക്ലോക്കില്‍ നോക്കിയപ്പോള്‍ 4 മണി. ഫോണ്‍ എടുത്ത് ഹലൊ പറഞ്ഞപ്പോള്‍ അപ്പുറത്തു നിന്നുംകരച്ചിലാണു കേട്ടത്.
സാറെ ജോര്‍ജേട്ടന്‍ പോയി സാറെ,ഏതോ ഒരു പുരുഷ സ്വരം, പശ്ചാത്തലത്തില്‍ കരച്ചില്‍അകംബടിയായുണ്ട്.
ഉറക്കം പോയി,തണുപ്പ് പോയി,എന്തൊ അസാധാരണം മണത്ത് ഭാര്യയും എണീറ്റു വന്നു,എന്താ ആരാ
പാവം പാവം ജോര്‍ജേട്ടന്‍,വയസ്സ് അമ്പത്തഞ്ച് കഴിയുന്നതേയുള്ളു,നല്ല ആരോഗ്യം.
മരിക്കാരായിട്ടില്ല.
ഞങ്ങളുടെ ഏറ്റവും വലിയ സഹായിയും എന്നാല്‍ ചെറിയോരു ബന്ധുവും കൂടിയാണ് അദ്ദേഹം, ജോലിത്തിരക്കിനിടയില്‍ ബില്ലുകളടക്കാനും,അങ്ങനെ അങ്ങനെ പ്ലംബറെത്തപ്പിയും ഗാസ്അന്വേഷിച്ചും ഒക്കെ
ഓടാനൊരാളായിരുന്നു ജോര്‍ജേട്ടന്‍.
അപ്പോഴും ഞാന്‍ ചിന്തിച്ചത് ഇനി ആരു എന്നയിരുന്നു.
എന്തായാലും കുളി,പ്രഭാതകാര്യങ്ങള്‍ ഒക്കെ പെട്ടെന്നു കഴിച്ച് മരണവീട്ടിലേക്കു പോകുമ്പോഴുംഭാര്യാമണി എണ്ണി പ്പെറുക്കി എന്തൊക്കെയോ പറഞ്ഞു കൊന്റിരുന്നു.
മരണ വീട്ടില്‍,കരച്ചിലിന്റേയും ചന്ദനത്തിരികളുടേയും വ്ര്യുത്തി കെട്ട അന്തരീക്ഷം,പക്ഷെജോര്‍ജ്ജേട്ടനെ കരുതി സഹിച്ചു.
എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ മണി മൂന്ന്.
അപ്പോഴാണ് ഭാര്യ വെടി പൊട്ടിച്ചത്
ചേട്ടാ അങ്ങേരുടെ ഭാര്യയുടെ അടുത്തിരുന്ന് കരഞ്ഞ സ്ട്രീയെ ചേട്ടന്‍ ശ്രദ്ധിച്ചോ? ആ ലൈറ്റ് കളര്‍വയലറ്റ് സാരിയുടുത്ത സ്ത്രീ,ഞാനവരുടെ സാരിയില്‍ നിന്നും കണ്ണെടുത്തിട്ടില്ല,
ഹോ എന്തു നല്ല സാരി, പൊന്നു ചേട്ടനല്ലെ അതേ പോലത്തെ ഒരു സാരി എനിക്കു മേടിച്ചു തരണേ