03 March 2010

ദേവിയും പിന്നെ ഞാനും

കാലം തൊണ്ണൂറ് തൊണ്ണൂറ്റഞ്ച്.
അന്നൊരു ദിവസം.
ഭാര്യയും മകനുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴേ വൈകി.
ആലപ്പുഴയില്‍ ഒരു കല്യാണത്തിനു പോകണം.കല്യാണം പിറ്റേന്നാണ്. എന്നാലും ബന്ധം വച്ച് തലേന്നെ ചെന്നു കൂടണം, മാത്രമല്ല കല്യാണ വീട്ടില്‍ കൂട്ടുകാര്‍ ഉണ്ടാവുകയും ചെയ്യും.
ഭാര്യാ ബന്ധുവിന്റെ വീടായതു കൊണ്ട് അവള്‍ അവളുടെ ആളുകളുമായി കറങ്ങി നിന്നോളും,നമുക്ക് വലിയ ശല്യമുണ്ടാവുകയും ഇല്ല.
കുശി തന്നെ, അതാണ് എന്റെ ഉന്നം.
വീട്ടില്‍ നിന്നും പുറപ്പെട്ടതേ വൈകി,പോരുന്ന വഴി അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ കയറുകയും ചെയ്തു. അങ്ങനെയും കുറെ നേരം വൈകുകയും ചെയ്തു.
അങ്ങനെ വണ്ടി ഓടിച്ചു വരികയാണ്.
അപ്പോള്‍ പൊണ്ടാട്ടി ശൊന്നാച്ച്, “ചേട്ട നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും വീടു വഴിയല്ലെ പോകുന്നത്, അവിടെ കിടന്നിട്ട് രാവിലെ ഇവിടന്ന് കല്യാണത്തിനു പോകാം.“ എനിക്കും ഐഡിയ കൊള്ളാമെന്നു തോന്നി.
കാരണം പാട്ട അമ്പാസിഡര്‍ കാര്‍ (അന്നത്തെ രാജകീയ വാഹനം,മറ്റഡോര്‍ എന്‍ജിന്‍അമ്പാസിഡര്‍,എ.സി ഇല്ലെന്നു മാത്രം).ചവിട്ടിയാല്‍ (ആക്സിലരേറ്റര്‍) നീങ്ങില്ല, ഹെഡ് ലൈറ്റിനു തെളിച്ചമില്ല, (പഴയ കാറും കാലവും). “ആ ശരി, ശരി, ഞാന്‍ താലപര്യമില്ലാത്ത രീതിയില്‍ മൂളി. ( അവള്‍ക്കറിയാം ഞാന്‍ സ്മാള്‍ അടിക്കാനാ പോകുന്നതഎന്ന്, അതത്ര വലിയ കാര്യമല്ല എന്ന് അവള്‍ക്ക് തോന്നുകയും വേണം എന്റെ അടി നടക്കുകയും വേണം എന്നു ഞാനും മനസ്സില്‍ കണ്ടു.)
അങ്ങനെ രാത്രി ഒരു ഒന്‍പതു മണിയായിട്ടുണ്ടാകും,
വണ്ടി അവളുടെ സ്റ്റോപ് എത്തി ഒതുക്കി നിറുത്തി.

ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഭാര്യാമണി ഒരു കടും ചുവപ്പു കളര്‍ പട്ടു സാരിയും ചുറ്റിയാണ് ഇറങ്ങിയത്. ഇതെന്തോന്നെടി എന്നു ഞാന്‍ തമാശക്കു ചോദിക്കുകയും ചെയ്തിരുന്നു.


ഒരു കാര്യം കൂടി.വൈക്കം തലയോലപ്പറമ്പ് റൂട്ടില്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഒരു ഭഗവതിയുടെ ക്ഷേത്രമുണ്ട് പുഴയുടെ കരയില്‍. ആ അമ്പലത്തിനു പുറകിലെ കടത്തു കടന്ന് ഏതാണ്ട് അര കിമി നടക്കണം ഭാര്യാമണിയുടെ കൊട്ടാരത്തിലെത്താന്‍. രാത്രി ലൈറ്റിട്ടിട്ട് കത്തുന്നുണ്ടോ എന്നു മണ്ണെണ്ണ വിളക്കു കത്തിച്ചു നോക്കണം. അത്ര വോള്‍ടേജാണ് . അതാണ് ഭാര്യാ മണിയുടെ സാമ്രാജ്യം.

അതു പോട്ടെ ഞാന്‍ വണ്ടി നിറുത്തി
പുറത്തിറങ്ങി ഒരു സിഗററ്റ് കത്തിച്ചു. എന്നിട്ട് പൊണ്ടാട്ടിയോടു കടവില്‍ പോയി വള്ളമുണ്ടോന്നു നോക്കി വരാന്‍ പറഞ്ഞു.
നാടല്ലെ അവള്‍ക്കു ഭയങ്കര ധൈര്യം. “അതുവേണ്ട ദേ ആല്‍ത്തറയില്‍ ആളിരിക്കുന്നതു കണ്ടോ, അവരോടൂ ചോദിച്ചിട്ടു വരാം“ എന്നു പറഞ്ഞ് അവള്‍ നടന്നു,
വലിയ വെളിച്ചമില്ലാത്തതു കൊണ്ട് ഞാനതു നോക്കിനിന്നു.

പതുക്കെ പതുക്കെ അതന്റെ ശ്രദ്ധയില്‍ വന്നു!!, ആലിന്‍ ചുവട്ടില്‍ തമാശ പറഞ്ഞിരുന്നവരുടെ സംസാരം പതുക്കെ പതുക്കെ നില്‍ക്കുന്നു, അവര്‍ അവള്‍ അടുത്തു ചെല്ലുന്നതനുസരിച്ച്
പതുക്കെ
പതുക്കെ എണീറ്റു നില്‍ക്കാന്‍ തുടങ്ങി.
പിന്നെയും അവള്‍ അടുത്തേക്കു ചെല്ലുന്നതു കണ്ട്
ഒരു നിമിഷം!
എന്റമ്മോ എന്ന വിളിയോടെ അവര്‍ പലവഴിക്കു ഓടാന്‍ തുടങ്ങി. ഭാര്യയാണെങ്കിലോ ആകെ പേടിച്ച് തിരിച്ചെന്റെ അടുത്തേക്കും ഓടി ഞാനങ്ങോട്ടും.

ഏതായാലും ഞാനവളെ ആശ്വസിപ്പിച്ച് വണ്ടിയില്‍ കയറ്റി ഒറ്റ വിടല്‍. പിന്നെ ആലപ്പുഴ കല്യാണ വീടെത്തിയിട്ടെ വണ്ടി നിറുത്തിയോള്ളു,ഭാര്യയും ഞാനും എന്തെങ്കിലും സംസാരിക്കാനും ആ സമയം എടുത്തു. ( ആലോചന ടെന്‍ഷന്‍ എന്നൊക്കെ പരഞ്ഞ് അഞ്ചു സിഗററ്റ് ആ സമയം കൊണ്ടു ഞാന്‍ വലിച്ചു എന്നതു വേറെ കാര്യം.)

കല്യാണ വീട്ടിലെത്തീയപ്പോള്‍ ഭാര്യാവീട്ടൂകാര്‍ മുഴുവന്‍ അവിടെ നേരത്തെ എത്തിയിട്ടുണ്ട്. അവരോട് കാര്യം മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അമ്മയിയമ്മയുടെ കമന്റ്. “അയ്യോടി നീ ദേവിയായോ.”
എന്നിട്ടാണ് കധ പറയുന്നത്. റോഡ് സൈഡില്‍ ഞങ്ങള്‍ വണ്ടി നിറുത്തിയ ദേവിയെ കാണാന്‍ കൊടുങ്ങല്ലൂരമ്മ ആയിടക്ക് വരാറുണ്ടത്രെ!. അവരു വകയില്‍ ചേടത്തി അനിയത്തി മാരാണത്രെ. ആ അഭ്യൂഹം ശക്തമായിട്ടു നില നില്‍ക്കുമ്പോളാണ് എന്റെ ഭാര്യ രാത്രി അസമയത്ത് ചുവന്ന പട്ടൂമുടുത്തു ചെല്ലുന്നത്, ദേവി വഴി ചോദിക്കാന്‍ ചെന്നതാണെന്നറിയാത്ത നാട്ടുകാര്‍ നാലുകാലും പറിച്ച് ഓടിയതില്‍ വല്ല അല്‍ഭുതവുമുണ്ടോ?
കയറ്റിയ

1 comments:

Anonymous said...

ഇതാണ് ബുദ്ധിയും ബോധവും വിവരവുമുള്ള ഒരു ശരാശരി മലയാളിയുടെ സ്തിധി. വാചകത്തീല്‍ അവന്‍ മുന്‍പില്‍,എന്നാല്‍ പ്രവര്‍ത്തിയിലോ പിന്നിലും.
കൊടികുത്തിക്ക് അഭിവാദനങ്ങള്‍.

ഒരഭിപ്രായംകാച്ചിഷ്ടാ.........