08 March 2010

ഒരു തെറ്റു തിരുത്തല്‍ കധ.

അന്ത കാലം.
എന്നു വച്ചാല്‍ 985കള്‍.
ഞാനൊരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ധനായി
വടക്കൊരു സ്താപനത്തില്‍ ചേരുന്നു,തന്നെ തന്നെ സര്‍ക്കാര്‍ തന്നെ.
തന്നെയുമല്ല നല്ല നല്ല കുരുപ്പുകളെ വിദ്യ അഭ്യസിപ്പിച്ച് കണ്ണു തെളിയിക്കുന്ന്
സ്താപനം തന്നെ!
വെറും വിദ്യ മാത്രമല്ല, സാങ്കേതീക വിദ്യ.
ഞാനൊ അവിടത്തെ പണിശാലയിലെ പണികള്‍ കുരുന്നു(കുരുപ്പു)കളെ
അഭ്യസിപ്പിക്കേണ്ട അഭ്യാസിയും.
കിര്‍ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര് കിര്‍ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
പേടിക്കണ്ട, കാലം ഞെങ്ങി ഞെരുങ്ങി കടന്നു പോകുന്ന ഒച്ചയാണ്.
അങ്ങനെ പോകെ പോകെ ഞാനും ആ മെഷീനിന്റെ തുരുമ്പു പിടിച്ച ഭാഗമായി മാറി.
അങ്ങനെ കാലം കഴിഞ്ഞാറെ, ഒരു നാള്‍ കുരുന്നു(കുരുപ്പു)കള്‍ അഭ്യാസത്തിനു വന്നു,പാഠം തുടങ്ങി.
നമുക്ക് അഭ്യസിപ്പിക്കുക എന്നല്ലാതെ വേറെ പണിയില്ലല്ലോ!
ക്ടാങ്ങ മേശേന്റെ മേളിലു വച്ചിട്ട് പോയ പുസ്ത്താങ്ങ എടുത്ത് ഞാന്‍ വായന്‍ തുടങ്ങി
(എങ്ങനേം വൈന്നേരാക്കണാല്ല)
അപ്പൊ മലയാളം ബുക്ക് കിട്ടി,
വായനേം തൊടങ്ങി
പാവം മലയാളം ടീച്ചര്‍ കുത്തിയിരുന്ന് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
അതിനു മാത്രം തെറ്റുകളും ഉണ്ട്,തെറ്റുകളുടെ അയ്യരു കളി.
പാവം ടീച്ചര്‍ അവസാനം ഒരു കമന്റും എയ്തീക്കണ്
“അക്ഷര തെറ്റുകള്‍ കൂടുന്നു,വളരെ മേശം.”

ഒരഭിപ്രായംകാച്ചിഷ്ടാ.........