11 March 2010

ഞാനും സാക്ഷരതാ ക്ലാസും

കാലം 991
എറണാകുളത്ത്, എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി നടക്കുന്ന കാലം.
പാവപ്പെട്ട ഈയുള്ളവനും അതിലൊരു ഭാഗഭാക്കാകുവാനുള്ള ഭാഗ്യം ഉണ്ടായി.
റോള്‍: അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍.
നാലു പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും കൂടിയതാണ് എന്റെ പ്രോജക്റ്റ് ഏരിയ.
പണി വളരെ സിമ്പിള്‍.
ആദ്യം പഞ്ചായത്തുതല കമ്മിറ്റിയുണ്ടാക്കണം,പിന്നെ വാര്‍ഡുതല കമ്മിറ്റിയും.
വാര്‍ഡുകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓരൊ വാര്‍ഡിലേയും നിരക്ഷരരെ കണ്ടെത്തണം,അവരെ പഠിപ്പിക്കാനുള്ള അദ്ധ്യാപകരേയും. അവര്‍ക്കു പരിശീലനം,പിന്നെ ക്ലാസുകള്‍,ശേഷം ബാക്കി കാര്യങ്ങളും.

അങ്ങനെ വാര്‍ഡു കമ്മിറ്റികളായി, നിരക്ഷരരെ കണ്ടെത്തി,
പിന്നെ പ്രചരണപരിപാടികള്‍ ആരംഭിച്ചു.
അതിലൊന്നായിരുന്നു കലാജാധ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ജില്ലാ കളക്റ്ററും ഒത്തൊരുമിച്ച പരിപാടിയായതിനാല്‍
പരിഷത്ത് പരിപാടിക്കായിരുന്നു മുന്തൂക്കം.
ഓരൊ പ്രോജക്റ്റ് ഏരിയക്കും ഒരോ ജാധ.
എന്റെ ജാധയുമായി ഞാന്‍ നടക്കുന്നു,വാര്‍ടുതലം മുതല്‍ അക്ഷരാര്‍ധത്തില്‍തന്നെ ഇളക്കി മറിച്ചു കൊണ്ട്
ആ ജാധയിലുണ്ടായ ഒരനുഭവമാണീ കുറിപ്പിനാധാരം.

ജാധ വളരെ അവികസിതമായിട്ടുള്ള ഒരു വാര്‍ഡില്‍ പരിപാടിയവതരിപ്പിക്കാനെത്തുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള, പ്രത്യേകിച്ചും നിരക്ഷരരായ മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ ഉള്ള വാര്‍ഡ്.
വൈകീട്ട് 3 മണിക്ക് പരിപാടി, ഏതാണ്ട് ആ വാര്‍ഡിലെ മുഴുവന്‍ ആളുകളും പരിപാടി കാണാന്‍ എത്തിയിട്ടുണ്ട്. ബസ് റൂട്ടൂള്ള റോഡ് സൈഡില്‍ ആണ് പരിപാടി അവതരിപ്പിക്കുന്നത്.3.30നു ജാധ എത്തി.എത്തിയ വഴി വാര്‍ഡ് കണ്വീനര്‍ ഇബ്രാഹിം മാഷെ അന്വേഷിക്കുന്നു,പ്രോജക്റ്റ് ഓഫീസര്‍ ആയ ഞാന്‍. ആള്‍ സ്തലത്തില്ല. മുന്‍ കൂട്ടി പ്രചരണം നടത്തി അവതരിപ്പിക്കുന്ന പരിപാടിയാണ്,പ്രചരണത്തിനു മാഷ് മുന്‍പില്‍ ഉണ്ടായിരുന്നതുമാണ്.
പക്ഷെ മാഷ് ഇല്ല.
ഏതായാലും പരിപാടി തുടങ്ങി.
ഗംഭീര പരിപാടി,ജനം കയ്യും മെയ്യും മറന്ന് ആസ്വദിക്കുന്നു, അങ്ങനെ അവസാന പരിപാടിയായി, അതും കഴിഞ്ഞു ദേശീയ ഗാനം പാടാന്‍ തുടങ്ങുമ്പോള്‍ മാഷതാ ഒരു ബസില്‍ വന്നിറങ്ങുന്നു.
ഉടനെ ഞാന്‍ കേറി മൈക്കിലൂടെ ഒരനൌണ്‍സ്മെന്റ് “ അടുത്തതായി ക്രുതജ്ഞത രേഖപ്പെടുത്താന്‍ കണ്വീനറെ ക്ഷണിച്ചു കോള്ളൂന്നു”
മാഷക്ക് ഒരു സംശയവുമില്ല, കയ്യിലിരുന്ന മത്തിയുടെ പൊതി അടുത്ത ആളെ ഏല്‍പ്പിച്ച് മാഷ് മൈക്ക് കൈക്കലാക്കുന്നു, വളരെ ഗൌരവത്തോടുകൂടി പറയുന്നു:
“ സുഹ്രുത്തുക്കളെ, ഞാന്‍ ആദ്യാവസാനം ഈ പരിപാടി കണ്ടു നില്‍ക്കുകയായിരുന്നു, ഔ എന്തൊരു നല്ല പരിപാടി,ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പറ്റിയ ഇത്രേം നല്ല പരിപാടി എന്തു കൊണ്ട് വൈകിപ്പോയി എന്നാണ് ഞാന്‍ വിചാരിക്കുന്നത്.---------“
ഇത്രയും മാത്രമേ എനിക്ക് കേള്‍ക്കാന്‍ പറ്റിയുള്ളു, അപ്പോഴേക്കും ഞാന്‍ ബോധം കെട്ടു വീണു പോയി.

4 comments:

kambarRm said...

ഹ...ഹ..ഹ...
നല്ല തമാശ..
ഇമ്മാതിരി മാഷന്മാരും ഉദ്യോഗസ്ഥന്മാരും കൂടിച്ചേർന്ന് പഠിപ്പിച്ചാണു കേരളം സാക്ഷരതയിൽ ഒന്നാമതായെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ..
മാഷേ "ജാധ"എന്നാണോ അതോ "ജാഥ" എന്നാണോ..(ചുമ്മാ ചോദിച്ചതാട്ടോ..)
തുടരുക..

അഭി said...

അത് കലക്കി


PS:"ജാഥ" എന്നല്ലേ കറക്റ്റ് ?കമ്പര്‍ മാഷ് പറഞ്ഞത് ശരിയാണ്

jayanEvoor said...

ഉം....
അസിസ്റ്റന്റ് പ്രൊജക്റ്റ് ഒഫീസർ തന്നെ എന്നു മനസ്സിലായി!

ഇത്തരം ഒരു മാഷ് ഉണ്ടെങ്കിൽ അയാൾ അധിക്ഷേപത്തിനർഹൻ തന്നെ.

പക്ഷെ ഈ എഴുതിയിരിക്കുന്നതു വായിച്ചു താങ്കളോടും ചിലതു പറയാതിരിക്കാൻ വയ്യ.

മലയാളഭാഷയെ ഇങ്ങനെ അവഹേളിക്കരുത്.

‘ജാധ’യല്ല ജാഥ.
‘ക്രുതജ്ഞത’അല്ല കൃതജ്ഞത
‘കധ’ അല്ല കഥ (അത് ലേബലിൽ ചേർത്തു കണ്ടതാണ്!)

മറ്റുള്ളവനെ കളിയാക്കുമ്പോൾ സ്വയം ശ്രദ്ധിക്കണം.

കൊടികുത്തി said...

പ്രിയ സുഹ്രുത്തുക്കളെ,
നിങ്ങള്‍ മൂന്നു പേരുടേയും അഭിപ്രായം വായിച്ചു.എന്റെ തെറ്റും ഞാന്‍ മനസ്സിലാക്കുന്നു, പക്ഷെ ഒരു കാര്യം മനസിലാക്കണം, ഞാന്‍ എത്ര എഴുതിയിട്ടും കുട്ടി പറഞ്ഞതു പോലെ എഴുതാന്‍ കഴിയുന്നില്ല, പുസ്പം എന്നു മാത്രമേ പറ്റുന്നുള്ളു.
Tavultesoft keyman ആണ് ഞാനുപയോഗിക്കുന്ന സൊഫ്റ്റ് വെയര്‍. അറിയാവുന്നവര്‍ ആരെങ്കിലും ഒന്നു പറഞ്ഞു തന്നാല്‍ തിരുത്തിക്കോളാം.

ഒരഭിപ്രായംകാച്ചിഷ്ടാ.........